ശോഭ സുരേന്ദ്രൻ കുടുക്കിൽ ; 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗോകുലം ഗോപാലൻ. കളി പഠിപ്പിക്കാൻ ഫ്ളവേഴ്‌സ് ഗ്രൂപ്പ്.. #GokulamGopalan

വ്യക്തിപരമായ  അധിക്ഷേപത്തിനെതിരെ ശോഭാ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീൽ നോട്ടീസ്. വാർത്താസമ്മേളനത്തിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് നടപടി.  10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഗോകുലം ഗോപാലൻ നൽകിയ നോട്ടീസിൽ പറയുന്നത്.

  നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ശോഭാ സുരേന്ദ്രൻ നഷ്ടപരിഹാരം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.  തെറ്റായ പരാമർശം മൂലം ഉണ്ടായ മാനനഷ്ടത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ ശോഭാ സുരേന്ദ്രനെതിരെ സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ ഗോകുലം ഗോപാലൻ നോട്ടീസിൽ പറഞ്ഞു.

  ശോഭയ്‌ക്കെതിരെ കരിമണൽ ഏജന്റ് ആയ കർത്തയും ഗോകുലം ഗോപാലനും കൂട്ടുകൂടിയെന്നും തനിക്കെതിരെ ഒരു ചാനൽ വാർത്ത നൽകിയെന്നും കരിമണൽ കർത്തായ്ക്ക് വേദനിച്ചാൽ ചാനൽ ഉടമയായ കുറി കമ്പനി ഉടമയ്ക്‌കും വേദനിക്കും എ്ന്നുമായിരുന്നു ഗോകുലം ഗോപാലനെതിരെ ശോഭാ സുരേന്ദ്രൻ്റെ വിവാദ പരാമർശം.