കുടിശ്ശിക നൽകാത്തതിനാൽ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ നിർത്തി... #Medicalcolleges


 കുടിശ്ശിക നൽകാത്തതിനാൽ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെൻ്റുകളുടെ വിതരണം പ്രതിസന്ധിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ നിർത്തി. സ്റ്റെൻ്റ് വിതരണ ഏജൻസികൾക്ക് കുടിശ്ശിക നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്റ്റെൻ്റ് വാങ്ങിയ ഇനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രം 40 കോടിയിലധികം രൂപ നൽകണം.
കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഏജൻസികൾ സ്റ്റെൻ്റ് വിതരണം നിർത്തി. പണം നൽകാതെ ഉപകരണങ്ങൾ നൽകില്ലെന്ന് കമ്പനികൾ അറിയിച്ചു. ഇതോടെ ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം ശസ്ത്രക്രിയകൾ നിർത്തി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മാത്രം കുടിശ്ശിക 49 കോടി. ശസ്ത്രക്രിയ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മാത്രം 49 കോടി കുടിശ്ശിക. ശസ്ത്രക്രിയ നിലച്ചതോടെ സ്റ്റെൻ്റും അനുബന്ധ ഉപകരണങ്ങളും മറ്റിടങ്ങളിൽ നിന്ന് വാങ്ങാനാണ് നീക്കം. മെഡിക്കൽ കോളേജിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് ഒരു മാസത്തേക്ക് 7% വിലക്കിഴിവിൽ സ്റ്റെൻ്റ് നൽകാൻ തുടങ്ങി. കുടിശ്ശിക നൽകാത്തതിനാൽ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെൻ്റ് വിതരണം പ്രതിസന്ധിയിലാണ്.