'24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ ... #Election

 


വടകര എൽഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കെ കെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ചു. കെ.കെ.ശൈലജയെ വാർത്താസമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 24 മണിക്കൂറിനകം കെ കെ ശൈലജ മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കെകെ ശൈലജയ്‌ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഷാഫി പറമ്പിലിനെതിരെ കേസെടുത്തിരിക്കുന്നത്. മോശം വീഡിയോ പ്രചരിക്കുന്നതായി കാണിച്ച് ഷൈലജ പോലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കെകെ ശൈലജ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ നിയമനടപടിക്ക് ഒരുങ്ങുന്നത്.

തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും എന്നാൽ അത് മോർഫ് ചെയ്ത പോസ്റ്ററാണെന്നും കെകെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അശ്ലീല ചിത്രം എന്നു മാത്രമാണ് ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും പിന്നീട് അശ്ലീല വിഡിയോ സൃഷ്ടിച്ചു എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.

MALAYORAM NEWS is licensed under CC BY 4.0