സഹോദരന്‍ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ച്മൂടി ... #Murder
By
News Desk
on
ഏപ്രിൽ 22, 2024
ആലപ്പുഴ സ്വദേശിനിയായ 60കാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടിക്കാട് സ്വദേശി റോസമ്മയാണ് മരിച്ചത്. സഹോദരൻ ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. രണ്ടാം വിവാഹം കഴിക്കാനുള്ള റോസമ്മയുടെ തീരുമാനത്തെ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മരിച്ചെന്ന് മനസിലായതോടെ വീടിൻ്റെ പുറകുവശത്ത് കുഴിയെടുത്ത് മറഞ്ഞു. ഈ മാസം 17ന് രാത്രിയാണ് സംഭവം. 18ന് കാണാതായിട്ടും ആരും പോലീസിൽ വിവരമറിയിച്ചില്ല. കഴിഞ്ഞ 20നാണ് മകൻ സാനു ആലപ്പുഴ നോർത്തിൽ പരാതി നൽകിയത്.
പിന്നീട് ബെന്നി തന്നെയാണ് കൊന്നു കുഴിച്ചു മൂടിയത് ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ രാവിലെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയാലേ കൂടുതൽ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.