സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര... #LoksabhaElection2024

സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര. പലയിടത്തും നൂറിലധികം വോട്ടർമാർ ക്യൂവിൽ നിൽക്കുന്നുണ്ട്. പോളിംഗ് സമയം കഴിഞ്ഞതോടെ പോളിംഗ് സ്ഥലങ്ങളിലെ ഗേറ്റുകൾ പൂട്ടി. പോളിങ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പുകൾ നൽകും. ആറുമണിക്ക് ശേഷം വോട്ടർമാർ എത്തിയെങ്കിലും ഗേറ്റിനുള്ളിൽ പ്രവേശിപ്പിച്ചില്ല. കൂടുതലും സ്ത്രീ വോട്ടർമാർ വൈകിയാണ് ഹാജരായത്.

വടകര മണ്ഡലത്തിലെ ചെരണ്ടത്തൂർ എൽപി സ്കൂളിലെ 1,47,148 ബൂത്തുകളിൽ വൻ തിരക്കാണ്. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറിലധികം പേരാണ് വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നത്. ആലത്തൂരിൽ ക്യൂ നിന്ന വോട്ടർമാരെ ബൂത്തിനകത്തേക്ക് മാറ്റി. സമയപരിധി കഴിഞ്ഞാലും വോട്ടെടുപ്പ് അവസാനിച്ചില്ലെങ്കിലും ബൂത്തിനകത്ത് വോട്ടർമാരെ ക്രമീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0