KSRTCക്ക് ചരിത്ര നേട്ടം...#Keralanews

 


കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഏപ്രിൽ 15 വരെ 8.57 കോടി വരുമാനം. 4179 ബസുകളാണ് ഓടിയത്. കഴിഞ്ഞ വർഷം ഏപ്രിലിലെ നേട്ടമാണ് മറികടന്നത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് ഡെഡ് കിലോമീറ്ററുകൾ ഒഴിവാക്കി സർവീസുകൾ പുനഃസംഘടിപ്പിച്ചത്. 2023 ഏപ്രിൽ 24-ന് 8.30 കോടി രൂപ ലാഭം നേടിയതായി കെഎസ്ആർടിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവരം പങ്കുവച്ചു.4324 ബസുകൾ സർവീസ് നടത്തിയതിൽ 4179 ബസുകളിൽ നിന്നുള്ള വരുമാനം 8.57 കോടി രൂപയാണെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. 14.36 ലക്ഷം കിലോമീറ്റർ ഓടുമ്പോൾ ഒരു കിലോമീറ്ററിന് 59.70 രൂപയായിരുന്നു വരുമാനം.

ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർത്ഥികളുടെ കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകൾ, ആളില്ലാ മധ്യാഹ്ന യാത്രകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പകരം, വരുമാനം ലഭ്യമായിരുന്ന പ്രധാന, ദീർഘദൂര റൂട്ടുകളിൽ അധിക സർവീസുകൾ ഏർപ്പെടുത്തി ചെലവ് വർധിപ്പിക്കാതെ തന്നെ കെഎസ്ആർടിസി നേട്ടമുണ്ടാക്കി.എന്നാൽ തിരക്കുള്ള ദീർഘദൂര ബസുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കുകയും ചെയ്യുന്നു. കെഎസ്ആർടിസിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തിനകത്ത് 140 ഓളം അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

MALAYORAM NEWS is licensed under CC BY 4.0