രാജ്യത്ത് മത്സ്യവിഭവങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടുന്നു...#Seafood

 




ഇന്ത്യയിൽ മത്സ്യ ഉപഭോഗം വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. വേൾഡ് ഫിഷ് ഇന്ത്യയുടെ പഠനമാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മത്സ്യ ഉപഭോഗത്തിൽ ത്രിപുര മുന്നിലാണെങ്കിലും ദൈനംദിന മത്സ്യ ഉപഭോഗത്തിൽ കേരളീയരാണ് മുന്നിൽ. 53.5 ശതമാനം മലയാളികളും ദിവസവും മത്സ്യം കഴിക്കുന്നു. ഒരു ശരാശരി മലയാളി പ്രതിവർഷം 20 കിലോയിൽ കൂടുതൽ മത്സ്യം കഴിക്കുന്നു

2005-06ൽ 66 ശതമാനം ആളുകൾ മത്സ്യം കഴിക്കുന്നവരായിരുന്നെങ്കിൽ 2019-21ൽ അത് 72.1 ശതമാനമായി ഉയർന്നു. ത്രിപുരയിൽ നിന്നുള്ളവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യപ്രേമികൾ. സംസ്ഥാനത്ത് 99.35 ശതമാനം ആളുകളും മത്സ്യം കഴിക്കുന്നു. മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് മത്സ്യബന്ധനത്തിൽ ത്രിപുരയ്ക്ക് പിന്നിൽ.

പ്രതിദിന മത്സ്യ ഉപഭോഗത്തിൽ മലയാളികളാണ് മുന്നിൽ. 53.5 ശതമാനം പേർ ദിവസവും മത്സ്യം കഴിക്കുന്നു. ദേശീയ ഫിഷറീസ് വകുപ്പിൻ്റെ പഠനമനുസരിച്ച് ഒരാൾ പ്രതിവർഷം 20.65 കിലോ മത്സ്യം ഉപയോഗിക്കുന്നു. അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികൾ കൂടുതലായും കഴിക്കുന്നത്.

രാജ്യത്തെ മത്സ്യപ്രേമികളിൽ 78.6 ശതമാനം പുരുഷന്മാരാണ് മുന്നിൽ. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ മത്സ്യ ഉപഭോഗ സംസ്ഥാനമാണ് ഹരിയാന. 20.6 ശതമാനം മത്സ്യം കഴിക്കുന്നവർ മാത്രമാണ് ഇവിടെയുള്ളത്. പഞ്ചാബും രാജസ്ഥാനുമാണ് മത്സ്യ ഉപഭോഗം കുറഞ്ഞ മറ്റ് രണ്ട് സംസ്ഥാനങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0