പാലക്കാടിനു പിന്നാലെ മറ്റ് ജില്ലകളിലും ഉഷ്ണതരംഗം... #Heat_Wave_Alert

 


പാലക്കാടിന് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണതരംഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയില്‍. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെൽഷ്യസും തൃശൂർ വെള്ളാനിക്കരയിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. രണ്ട് ജില്ലകളിലും സാധാരണയിൽ നിന്ന് 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയതോടെ ഉഷ്ണ  തരംഗം സ്ഥിരീകരിച്ചു.

കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്.

ആലപ്പുഴ, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് കടുത്ത ചൂട് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അസാധാരണമായ ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കോഴിക്കോട് 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്തും ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് .

സംസ്ഥാനത്ത് വേനൽമഴ തുടരാൻ സാധ്യത.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് വേനൽമഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ ഇടിയോടും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണം. കരിങ്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0