ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം... #Keralanews

തിരുവനന്തപുരത്ത് ഏഴുവയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു.  സംഭവത്തിൽ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  അമ്മ അഞ്ജനയെയും ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
   ആറുമാസമായി രണ്ടാനച്ഛൻ കുട്ടിയെ പീഡിപ്പിക്കുന്നതായി റിപ്പോർട്ട്.  നായയെ കെട്ടാൻ ഉപയോഗിക്കുന്ന ബെൽറ്റ് ഉപയോഗിച്ച് അനു കുട്ടിയെ അടിക്കുന്നത് പതിവായിരുന്നു.  പച്ചമുളക് തീറ്റിക്കുക, വയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങലകൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങളും ഇയാൾ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.