നടിയെ ആക്രമിച്ച കേസ്; വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി...#keralanews


 നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിൻ്റെ ഹാഷ് മൂല്യത്തിൽ മാറ്റം വരുത്തിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിനെതിരെ ദിലീപ് നൽകിയ ഹർജി പരിഗണിക്കാൻ മാറ്റി. എതിർപ്പ് രേഖപ്പെടുത്താതെ സാക്ഷിമൊഴിയുടെ പകർപ്പ് നൽകാൻ സിംഗിൾ ബെഞ്ച് അതിജീതയോട് ഉത്തരവിട്ടതായി ദിലീപ് കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ആരോപിച്ചു.

കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമുണ്ടെന്ന് അതിജീവതയുടെ അഭിഭാഷകൻ തിരിച്ചു ചോദിച്ചു. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

നടിയുടെ ഹർജിയിലായിരുന്നു നടപടി. എന്നാൽ അതിജീവതയുടെ ഹർജിയിൽ തീരുമാനമെടുത്ത ശേഷം സിംഗിൾ ബെഞ്ചിന് മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നാണ് ദിലീപിൻ്റെ ഹർജിയിൽ പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു.