സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന... #kerala
By
News Desk
on
ഏപ്രിൽ 15, 2024
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 55 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 6,705 രൂപയായി ഉയർന്നു. സ്വർണ വില 440 രൂപ ഉയർന്ന് 53,640 രൂപയായി.
ശനിയാഴ്ച രാജ്യാന്തര വിലയിൽ 80 ഡോളർ കുറഞ്ഞിരുന്നു. ഇറാൻ-ഇസ്രായേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. രാജ്യാന്തര സ്വർണ വില 2356 ഡോളറായി. 83.43 ആണ് രൂപയുടെ വിനിമയ നിരക്ക്.
ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിലെത്തി.അന്ന് ഗ്രാമിന് 6720 രൂപയായിരുന്നു സ്വർണ വില. 53,760 രൂപയ്ക്കാണ് അന്ന് വ്യാപാരം നടന്നത്.