മഴ പെയ്തിട്ടും കലിയടങ്ങാതെ ചൂട്;വിവിധ ജില്ലകളിൽ അലേർട്ട്...#Heatalert

2024 ഏപ്രിൽ 13 മുതൽ ഏപ്രിൽ 17 വരെ പാലക്കാട് ജില്ലയിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും തൃശൂർ ജില്ലയിൽ പരമാവധി താപനില 38 ഡിഗ്രി സെൽഷ്യസും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിലാണ് പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ്. C (സാധാരണയേക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.

  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ, മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഈ ജില്ലകളിൽ 2024 ഏപ്രിൽ 13 മുതൽ 17 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെപ്പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശിക്കുന്നു.

  -രാവിലെ 11 മണിക്കും 3 മണിക്കും ഇടയിൽ പൊതുജനങ്ങൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.