ആരോഗ്യ പാനീയ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ള എല്ലാ പാനീയങ്ങളും നീക്കം ചെയ്യാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് കമ്പനികൾക്ക് നിർദ്ദേശം നൽകി.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ചട്ടങ്ങൾക്കനുസൃതമായി ആരോഗ്യ പാനീയങ്ങൾ നിർവചിച്ചിട്ടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ബോൺവിറ്റയിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും നിറമുള്ള പാനീയങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും അടുത്തിടെ ആരോപണങ്ങൾ ഉയർന്നിരുന്നു.