ദില്ലി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും #DelhiNews

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

  ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. അറസ്റ്റും റിമാൻഡും ശരിവച്ച ഇഡി നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. അതുകൊണ്ട് തിങ്കളാഴ്ചത്തെ സുപ്രീം കോടതി വിധി കെജ്രിവാളിന് നിർണായകമാണ്. അതേസമയം, ഇഡി ഉപയോഗിച്ചുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തെ ആം ആദ്മി പാർട്ടി വിമർശിക്കുന്നു.

  കെജ്‌രിവാളിനോട് കാട്ടിയ പെരുമാറ്റം മനുഷ്യത്വരഹിതമാണെന്നും ഭാര്യയെ കാണാൻ പോലും കെജ്‌രിവാളിനെ അനുവദിക്കാത്ത നടപടി മനുഷ്യത്വരഹിതമാണെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. മോദിയും അമിത് ഷായും ഏകാധിപതികളാകാൻ ശ്രമിക്കരുതെന്നും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം, മദ്യനയ കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി ഏപ്രിൽ 15ന് അവസാനിക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0