നാല് വിമാനങ്ങൾ കൂടി റദ്ദാക്കി...#GulfNews

 കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള നാല് വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ദുബായ് മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അൽ നഹ്ദ, ഓൺ പാസീവ് മെട്രോ സ്റ്റേഷനുകൾ വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി.

റെഡ് ലൈനിലെ ഓൺപാസീവ് മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സത്തെക്കുറിച്ച് ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രസ്താവന ഇറക്കി.

MALAYORAM NEWS is licensed under CC BY 4.0