സ്വര്‍ണ്ണവില റെക്കോഡിലേക്ക്..#Gold rate

 


സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും സ്വർണ വില സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 10 രൂപ കൂടി ഇന്നത്തെ വില 6575 രൂപയായി. ഒരു പവൻ സ്വർണത്തിന് 52600 രൂപ.

സ്വർണ വില ഉയരുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, അമേരിക്കയിലെ പലിശനിരക്ക് കുറയ്ക്കണമോ എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില ഉയരുന്നതിന് കാരണമാകുന്നു.

രാജ്യാന്തര സ്വർണവില 2400 ഡോളറിലെത്തുമെന്നാണ് സൂചന. വെള്ളി വിലയും വർധിക്കുകയാണ്. നിലവിലെ ഡോളർ നിരക്ക് 27.85 ആണ്. ഇത് 30 ഡോളർ കടക്കുമെന്നാണ് വിപണി നൽകുന്ന സൂചന.