ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ...#Flash News

 ഹോം നഴ്‌സ്, നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് മലയാളി പെൺകുട്ടികളെ കുവൈറ്റിൽ സെക്‌സ് റാക്കറ്റുകൾക്ക് വിൽക്കുന്നതായി പരാതി. കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ മൂന്നംഗ സംഘമാണ് ഫേസ്ബുക്കിൽ പരസ്യം നൽകി തട്ടിപ്പ് നടത്തുന്നത്. ലൈംഗികശുചിത്വത്തിന് വിസമ്മതിച്ചപ്പോൾ മലയാളി യുവതിയുടെ കൈ തിളച്ച വെള്ളത്തിൽ മുക്കിയെന്ന് കാസർകോട് സ്വദേശി ട്വൻ്റിഫോറിനോട് പറഞ്ഞു.

മാർച്ച് നാലിനാണ് കാസർകോട് സ്വദേശി കുവൈറ്റിലെത്തിയത്.ഹോം നഴ്‌സ്, നഴ്‌സിംഗ് തസ്തികയിലേക്ക് യുവതികളെ വേണമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. എറണാകുളം സ്വദേശി ഷാഹുലാണ് റിക്രൂട്ട്മെൻ്റ് നടത്തിയതെന്നും കുവൈറ്റിൽ എത്തിയതിന് ശേഷമുള്ള അനുഭവം പറഞ്ഞറിയിക്കാനാകില്ലെന്നും കാസർകോട് സ്വദേശി പറഞ്ഞു.

തട്ടിപ്പുസംഘത്തെ സഹായിക്കാൻ മലപ്പുറം സ്വദേശിനി കുവൈത്തിലുണ്ടെന്ന് യുവതി പറയുന്നു. തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ അകപ്പെട്ട സ്ത്രീകളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ പോലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MALAYORAM NEWS is licensed under CC BY 4.0