‘ആടുജീവിതം’ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ ... #FilmNews


ബ്ലെസി ചിത്രം ‘ആടുജീവിതം’ സിനിമയെ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് അണിയറ പ്രവർത്തകർ. അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോമുകളിൽ സിനിമയെ എത്തിക്കാനുള്ള ആശയങ്ങൾ സംവിധായകൻ ബ്ലെസിയും പൃഥിരാജും പങ്കുവച്ചു.

മലയാളത്തിൻ്റെ അഭിമാനമായി മാറിയ ആടുജീവിതം എന്ന സിനിമ ലോകത്തെ എല്ലാ വേദികളിലും പ്രേക്ഷകരിലെത്തിക്കുക എന്നതാണ് സിനിമാക്കാരുടെ അടുത്ത ലക്ഷ്യം. ഇതിനുള്ള ആശയങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ സംവിധായകൻ ബ്ലെസിയും പൃഥിരാജും അഭിപ്രായങ്ങൾ പങ്കുവച്ചു.

എല്ലാ രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കുന്നതിനൊപ്പം മലയാള സിനിമയുടെ മികച്ച നിലവാരം അടയാളപ്പെടുത്തുകയാണ് ലക്ഷ്യം. 25 ദിവസം പിന്നിട്ട ആട് ജീവിതം വിജയിച്ചതിൻ്റെ ആഘോഷവും നടന്നു. 150 കോടി കളക്ഷനുമായി ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്.