പോലീസുകാർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം...#Flash News
By
News Desk
on
ഏപ്രിൽ 10, 2024
കായംകുളത്ത് പോലീസുകാർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കായംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാർക്ക് പരിക്കേറ്റു. കുരുമുളക് പൊടിയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പ്രവീൺ, സബീഷ് എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സിപിഒ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കായംകുളം ദേവികുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം. കെട്ടുഖാഷ കടന്നുപോകാൻ 11കെവി ലൈൻ ഓഫ് ചെയ്തു. പ്രദേശത്ത് ഏറെ നേരം വൈദ്യുതി ഇല്ലാത്തതിനാൽ ലൈൻ ഓണാക്കാൻ പൊലീസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. പോലീസുകാരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് ആക്രമണം നടത്തിയത്