മണിപ്പൂരിലെ കുക്കി യുവാക്കളുടെ മരണം; കേസെടുത്ത് പൊലീസ്...#Death


 ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്താനിരിക്കെ മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 2 കൂക്കി യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ മണിപ്പൂർ പോലീസ് കേസെടുത്തു. യുവാക്കളുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു.

മണിപ്പൂരിലെ കാങ്‌പോപ്പിയിൽ കുക്കി യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്ഐആറിൽ വാഹനം ആക്രമിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ച രണ്ട് പേരുടെയും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

യുവാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതോടെ സംഭവത്തിൽ പ്രതിഷേധിച്ച് കുക്കി വിഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഇംഫാലിൽ പ്രചാരണ റാലിയിൽ പങ്കെടുക്കും. ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, മണിപ്പൂർ സംഘർഷത്തിന് ആസാം റൈഫിൾസ് ബിരേൻ സിംഗിൻ്റെ സർക്കാരിനെ കുറ്റപ്പെടുത്തി റിപ്പോർട്ടേഴ്‌സ് കളക്ടീവിൻ്റെ അന്വേഷണ റിപ്പോർട്ട് അൽ ജസീറ പുറത്തുവിട്ടു.
ബിരേൻ സിംഗ് ഭരണകൂടത്തിൻ്റെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും അതിമോഹവുമാണ് മണിപ്പൂരിലെ അശാന്തിക്ക് കാരണമെന്ന് അസം റൈഫിൾസ് പവർപോയിൻ്റ് പ്രസൻ്റേഷൻ വിലയിരുത്തുന്നതായി റിപ്പോർട്ടേഴ്‌സ് കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0