രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും മദ്യം നൽകാത്തതിന് കാർ തല്ലിത്തകർത്തു. ഉഴവൂര്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി തകർത്തത്. അയർക്കുന്നം സ്വദേശി തോമയാണ് കാർ തകർത്തതെന്ന് പരാതിയിൽ പറയുന്നു. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നു. കൃഷ്ണകുമാർ കുമിളങ്ങാട് പോലീസിൽ പരാതി നൽകി.