‘തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് അംഗീകരിക്കില്ല’ : കെ കെ ശൈലജ ... #ElectionNews


 തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് വടകര എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. രാഷ്ട്രീയം ചർച്ച ചെയ്യുന്നത് അപമാനകരമല്ല. തൊഴിലുറപ്പ് തൊഴിലാളികളോട് യു.ഡി.എഫിൻ്റെ അവഗണന വേദനിപ്പിച്ചു. പൗരത്വ പ്രശ്നവും ഉത്തരേന്ത്യയിൽ നിർണായകമാണ്.
  ന്യുന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാം. ഭരണഘടനയും മതസ്വാതന്ത്ര്യവും സംരക്ഷിക്കാൻ എൻ്റെ ശബ്ദം ഉണ്ടാകുമെന്നും കെകെ ശൈലജ പറഞ്ഞു.
സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. സൈബർ ആക്രമണത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധമുണ്ടെന്നും തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം തനിക്കില്ലെന്ന് പറഞ്ഞ ശൈലജ സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറുമെന്നും കൂട്ടിച്ചേർത്തു. ഷാഫി നിയമനടപടി സ്വീകരിക്കട്ടെ. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ? ഞാൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂവെന്നും ശൈലജ പറഞ്ഞു