ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 ഏപ്രിൽ 2024 #NewsHeadlines

● കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. സെക്കന്‍ഡില്‍ 10 സെന്റി മീറ്റര്‍ മുതല്‍ 55 സെന്റി മീറ്റര്‍ വരെ മാറി വരാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

● കൊല്ലം പാര്‍ലമെന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

● ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമെന്നും ബിഷപ്പിന്റെ വിമർശനം ഉന്നയിച്ചു.

● ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യൻ. 9 പോയിന്റുമായി മുന്നിലെത്തിയാണ് ​ഗുകേഷ് ടൂർണമെന്റിലും ചെസ് ചരിത്രത്തിലും നേട്ടം കൈവരിച്ചത്.

● കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും ഉള്ള പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം വിവാദത്തിൽ.

● സ്വന്തം ഡോക്‌ടറെ ദിവസേന പതിനഞ്ച്‌ മിനിറ്റ്‌ വീഡിയോ കോൺഫറൻസിങിലൂടെ കാണണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ആവശ്യം തള്ളി റൗസ്‌ അവന്യൂകോടതി.

● ആരോഗ്യ ഇൻഷുറൻസിനുളള പ്രായപരിധി ഒഴിവാക്കി ഇൻഷുറൻസ് റെഗുലേറ്ററി ഡവലപ്‌മെന്റ്‌ അതോറിറ്റി ഓഫ് ഇന്ത്യ. മുൻപ്‌ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു.

● ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനാണ് രാജസ്ഥാന്‍ മുബൈയെ തകര്‍ത്തത്. 180 റണ്‍സ് വിജയലക്ഷ്യം എട്ടു പന്ത് ബാക്കിനില്‍ക്കെ രാജസ്ഥാന്‍ മറികടന്നു.

● ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്.

MALAYORAM NEWS is licensed under CC BY 4.0