വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു... #Obituary

കാസർകോട് നീലേശ്വരത്ത് യുവതി വന്ദേഭാരത് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് മുച്ചിലോട് കിഴക്ക് സ്വദേശി നന്ദനയാണ് മരിച്ചത്. 22 വയസ്സായിരുന്നു. നീലേശ്വരം പള്ളിക്കരയ്ക്ക് സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി ട്രെയിനിന് മുന്നിൽ ചാടിയത്.
  ഉച്ചയ്ക്ക് രണ്ട് മണിയോടെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.