12 വർഷത്തിന് ശേഷം മകളെ കണ്ടതിൻ്റെ വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവെച്ച് നിമിഷപ്രിയുടെ അമ്മ പ്രേമകുമാരി ... #Nimishapriya
By
News Desk
on
ഏപ്രിൽ 25, 2024
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 12 വർഷത്തിന് ശേഷം മകളെ കണ്ടതിൻ്റെ വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി . ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി പറഞ്ഞു. മകൾക്കൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചെന്നും പ്രേമകുമാരി കൂട്ടിച്ചേർത്തു.
മമ്മീ.. മമ്മി കരയരുത് സന്തോഷമായിട്ടിരിക്കണം എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. ഞാനും കരഞ്ഞു. അവളെ വിവാഹം കഴിപ്പിച്ച് കൊടുത്തതിന് ശേഷം ഞാനിന്നാണ് ആദ്യമായി അവളെ കാണുന്നത്. ദൈവാനുഗ്രഹത്താൽ അവൾ സുഖമായിരിക്കുന്നു. നിയമപോരാട്ടത്തിന് ശേഷമുള്ള ഏറ്റവും വികാരനിർഭരമായ നിമിഷങ്ങളെക്കുറിച്ച് നിമിഷിപ്രിയയുടെ അമ്മ വിശദീകരിക്കുന്നത് ഇങ്ങനെ. ജയിലിൽ ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെന്നും ഭാഷ അറിയാത്തതടക്കം വെല്ലുവിളിയാണെന്നും പ്രേമകുമാരി പറഞ്ഞു.