തളിപറമ്പ അശ്രദ്ധമായി കാർ ഓടിച്ച് അപകടം;കാല്‍നടക്കാരന് പരിക്ക് #Chapparapadavu


 തളിപ്പറമ്പ്: അശ്രദ്ധമായി കാർ ഓടിച്ച് അപകടം: കാൽനട യാത്രക്കാരൻ പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്. ചപ്പാരപ്പടവ് ശാന്തിഗിരിയിലെ മീത്തലെ പുരയിൽ ഹൗസിൽ മുകുന്ദന(69)ണ് പരിക്ക് പറ്റിയത്. ഇദ്ദേഹത്തിൻ്റെ പരാതിയിൽ കാർ ഡ്രൈവറായ ഞാറ്റുവയലിലെ അർജുനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 7ന് ശാന്തിഗിരി ബസ് വെയ്റ്റിംഗ് ഷെൽട്ടറിന് സമീപത്തുനിന്ന് പബ്ലിക് റോഡ് മുറിച്ച് കടന്ന് പോകുകയായിരുന്ന മുകുന്ദനെ തെറ്റുന്ന റോഡിൻ്റെ ഭാഗത്തുനിന്ന് ചപ്പാരപ്പടവ് ഭാഗത്തേക്ക് അശ്രദ്ധമായി പോവുകയായിരുന്നു. KL59AA0303 എന്ന നമ്പർ കാറിൻ്റെ ടയർ മുകുന്ദൻ്റെ വലത് കാലിൽ കയറുകയായിരുന്നു. അപകടത്തിൽ കാൽവിരലിൻ്റെ എല്ല് പൊട്ടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

 case filed against car driver

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0