കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒരു വയസ്...#KochiMetro


 കൊച്ചി വാട്ടർ മെട്രോക്ക് ഇന്ന് ഒരു വയസ്. 19. 72 ലക്ഷം പേർ വാട്ടർ മെട്രോയിൽ സഞ്ചരിച്ചു.  അഞ്ച് റൂട്ടുകളിലാണ് നിലവിൽ മെട്രോ സർവീസുള്ളത്. രണ്ട് റൂട്ടുകളിൽ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്.