ഈ വർഷത്തെ സരസ്വതി സമ്മാൻ കവി പ്രഭാവർമ്മയ്ക്ക്.. #SaraswathiSamman

സരസ്വതി സമ്മാൻ പുരസ്‌കാരം കവി പ്രഭാവർമ്മയ്ക്ക്.  15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.  രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം.
12 വർഷത്തിന് ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാന് ലഭിക്കുന്നത്.  കെ കെ ബിർള ഫൗണ്ടേഷനാണ് സരസ്വതി സമാൻ നൽകുന്നത്.  15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.  രാജ്യത്തെ പ്രധാന സാഹിത്യ പുരസ്കാരമാണ് സരസ്വതി സമ്മാൻ.