• 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും
പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് കോണ്‍ഗ്രസിന്
ലഭിച്ചതിന് പിന്നാലെ സിപിഐക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ആധായനികുതി
വകുപ്പിന്റെ നോട്ടീസ്. 11 കോടി നല്‍കണമെന്ന് കാണിച്ചാണ് സിപിഐക്ക്
നോട്ടീസ്.
• സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്റം തുടരുന്നു. സംസ്ഥാനത്ത്
ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു
പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപയിലെത്തി. ഗ്രാമിന് 130 രൂപയാണ്
വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
• ബ്ലസിയുടെ ആടുജീവിതം ഇന്റർനെറ്റിൽ. വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ
കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ
നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം
ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്.
• മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ
അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി
നല്‍കി ഡല്‍ഹി പൊലീസ്. മറ്റന്നാള്‍ രാംലീല മൈതാനിയില്‍ റാലി നടത്താനാണ്
അനുമതി.
• ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു.
19 പന്ത് ബാക്കി നിൽക്കേയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 183 റൺസ് വിജയലക്ഷ്യം മറികടന്നത്.• ഇന്ത്യയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം 22 വർഷത്തിനിടെ ഇരട്ടിയായി
ഉയർന്നെന്ന് കണക്ക്. സെക്കൻഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ
നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തിൽ 35.2 % ആയിരുന്നത് 2022 ൽ
65.7 % ആയാണ് ഉയർന്നത്.