രാജത്തെ 21 ലക്ഷം സിം കണക്ഷനുകൾ വിച്ഛേദിക്കുന്നു.. നിങ്ങളുടെ നമ്പറിനെയും ബാധിച്ചേക്കാം.. #FakeDocumentSIM

രാജ്യത്ത് വ്യാജരേഖകളിലൂടെ നേടിയ സിം കാർഡുകൾക്കെതിരെ കർശന നടപടിയുമായി ടെലികോം മന്ത്രാലയം.  21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.  രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ വ്യാജ രേഖകളിലൂടെ എടുത്തിട്ടുണ്ടെന്നാണ് ടെലികോം മന്ത്രാലയത്തിൻ്റെ കണക്ക്.  ഈ പരിശോധനകൾ നടത്താൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  കൃത്യമല്ലാത്ത രേഖകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

  ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.  സംശയാസ്പദമായ ഉപയോക്താക്കളുടെ പട്ടിക നൽകാനും രേഖകൾ ഉടൻ പരിശോധിക്കാനും വ്യാജമെന്ന് കണ്ടെത്തിയവരുടെ കണക്ഷൻ വിച്ഛേദിക്കാനും ടെലികോം മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.  വ്യാജരേഖകൾ ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ടെലികോം മന്ത്രാലയത്തിൻ്റെ നടപടി.