കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അമൃതപുരിയിലെത്തിയ 44 കാരിയായ അമേരിക്കൻ പൗരയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ചേരഴിക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. യുവതിയുമായി സൗഹൃദത്തിലായ ശേഷം ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആശ്രമത്തിലെത്തിയ യുവതി പീഡനവിവരം അധികൃതരോട് പറഞ്ഞു. അമൃതപുരി ആശ്രമം അധികൃതരോടാണ് യുവതി ആദ്യം പരാതി നൽകിയത്. തുടർന്ന് അവർ പോലീസിൽ പരാതിപ്പെടുന്നു. കരുനാഗപ്പള്ളി പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.