രണ്ട് മാസത്തെ പെൻഷൻ, പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈക്കോ വഴി സാധനങ്ങൾ, ഈ ഓണം സമൃദ്ധമായി ആഘോഷിക്കാൻ കൂടെനിന്ന് സംസ്ഥാന സർക്കാരും. #HappyOnam

ഓണത്തോടനുബന്ധിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ മുൻകൂറായി നൽകുന്നതിനുള്ള തുക ധനവകുപ്പ് അനുവദിച്ചു.  സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ 1550 കോടിയും ക്ഷേമനിധി പെൻഷനായി 212 കോടിയും ഉൾപ്പെടെ 1762 കോടി രൂപ അനുവദിച്ചു.

  60 ലക്ഷം പേർക്ക് 3200 രൂപ വീതം പെൻഷൻ ലഭിക്കും.  ഓഗസ്റ്റ് രണ്ടാം വാരം മുതൽ പെൻഷൻ വിതരണം ഓഗസ്റ്റ് 23-നകം പൂർത്തിയാകും.

  അതേസമയം, ഓഗസ്റ്റ് 18 മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓണം ഫെയർ നടത്തുന്നത്.
  ഉത്രാട ദിനമായ ഓഗസ്റ്റ് 28 വരെയാണ് മേള.  ആട്ട, അപ്പപ്പൊടി, മട്ട അരി തുടങ്ങി എല്ലാ അവശ്യ ഉൽപ്പന്നങ്ങളും പൊതു വിപണിയെക്കാൾ വിലക്കുറവിൽ സപ്ലൈകോ വഴി ലഭ്യമാകും..
MALAYORAM NEWS is licensed under CC BY 4.0