ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 06 ആഗസ്റ്റ് 2023 | #Short_News #News_Headlines

• ചന്ദ്രയാന്‍ 3 ശനിയാഴ്ച രാത്രി ഏഴുമണിയോടെചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.

• മണിപ്പൂരിലെ കലാപ തീ കെടുന്നില്ല. ബിഷ്ണുപുരില്‍ വെള്ളിയാഴ്ച വൈകിയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ട പ്രദേശത്തെ മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കുകി വിഭാഗക്കാരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയായി.

• മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷവിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിച്ചു കൊണ്ടുള്ള ലോക്സഭ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനം ഉടൻ വന്നേക്കും.

• മലയിടിഞ്ഞിറങ്ങി 66 പേരുടെ ജീവൻ പൊലിഞ്ഞ പെട്ടിമുടി ദുരന്തത്തിന് ഞായറാഴ്ച മൂന്ന് വർഷം തികയും. ഇരവികുളം രാജമലയ്ക്ക് സമീപം 2020 ആഗസ്ത് ആറിന് അർധരാത്രിയുണ്ടായ ദുരന്തത്തിൽ 70 പേർ അപകടത്തിൽപ്പെട്ടതായാണ്‌ വിവരം.

• വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക്‌ മാറ്റിയതുപോലെ ആർസി ബുക്കും സ്മാർട്ട് കാർഡ് രൂപത്തിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

• നാല് ലക്ഷത്തോളം ആളുകൾ അധിവസിച്ചിരുന്ന ഒരു പട്ടണം നിമിഷനേരം കൊണ്ട് ചാരമാക്കിയ ദുരന്തത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ഇന്ന് ഹിരോഷിമ ദിനം.

• ഇന്ത്യയുടെ കയറ്റുമതി നിരോധനത്തിന് പിന്നാലെ ആഗോളതലത്തിൽ അരിവില 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഐക്യരാഷ്ട്രസഭ ഫുഡ് ആന്റ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം മുന്‍മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ അരിവില സൂചിക 2.8 ശതമാനം ഉയർന്നു.

• ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല.

• ഭർത്താവ് മരിച്ചതിന്റെപേരിൽ സ്ത്രീകൾക്ക് ക്ഷേത്രച്ചടങ്ങുകളിൽ പ്രവേശനം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.






News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




MALAYORAM NEWS is licensed under CC BY 4.0