കണ്ണില്ലാത്ത ക്രൂരത : പ്രായപൂർത്തിയാകാത്ത സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, സഹോദരനും ബന്ധുവും അറസ്റ്റിൽ..#StopRape

മലപ്പുറം ജില്ലയിലെ മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ സഹോദരനും ബന്ധുവും കസ്റ്റഡിയിൽ.

  പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 24 കാരനായ സഹോദരനെയും ബന്ധുവായ യുവാവിനെയും കസ്റ്റഡിയിലെടുത്തു.

  ഇവർക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായും രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും മങ്കട പോലീസ് അറിയിച്ചു.

 ക്ഷീണം തോന്നിയതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് താൻ ഗർഭിണിയാണെന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി അറിയുന്നത്.  പിന്നീട് കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തി.  പതിനാലുകാരി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്.  സ്വന്തം വീട്ടിലും സമീപപ്രദേശത്തും വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നും പറയപ്പെടുന്നു.  സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.