കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പൂഞ്ചിലെ സുരെൻകോട്ട് മേഖലയിൽ തിങ്കളാഴ്ചയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.
സുരൻകോട്ടിനടുത്തുള്ള സിന്ദര, മൈതാന പ്രദേശങ്ങൾ ഇന്ത്യൻ ആർമിയുടെയും ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത കമാൻഡും തിരച്ചിൽ നടത്തി. ഭീകരരും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.