ജെ.സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു. #JCDaniyelAward


മലയാള ചലച്ചിത്ര വ്യവസായത്തിലെ ആജീവനാന്ത സംഭാവനയ്ക്കുള്ള 2022-ലെ ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ ടി വി ചന്ദ്രന് ലഭിച്ചു.  ടി വി ചന്ദ്രനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.  ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയൽ അവാർഡ്.  അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

  2021ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവും സംവിധായകനുമായ കെ പി കുമാരൻ ചെയർമാനും നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമനും നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

  മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്ത് പകർന്ന സംവിധായകനാണ് ടി വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു.  1975ൽ ‘കബനീനടി ആലടിപോലെ’ എന്ന ചിത്രത്തിലൂടെ നടനായി സിനിമാരംഗത്തേക്ക് കടന്നുവന്ന ടി വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം നല്ല സിനിമയ്ക്കൊപ്പം ഉറച്ചുനിന്നു.

MALAYORAM NEWS is licensed under CC BY 4.0