ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നിങ്ങളും സഹായിക്കാമോ ? #Anaika_Chikilsa_Sahayam #AnaikaMol

 ഈ വീട്ടില്‍ കണ്ണുനീര്‍ തോര്‍ന്ന നേരമില്ല, കുഞ്ഞ് ജനിച്ചത്‌ മുതല്‍ ഈ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്നും മാറി നിന്നിട്ടുമില്ല. ജനന സമയത്ത് തന്നെ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളെ ഓപ്പറേഷനുകളിലൂടെ ഭേദപ്പെടുത്തിയെങ്കിലും വിധി വീണ്ടും ഈ കുഞ്ഞിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ നടുവില്‍ സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ, പയ്യോളി മണിയൂർ പഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കിരണ്‍ ടി.എസ് -ന്‍റെ മകളുമായ അനൈകയാണ് ജീവന്‍ നിലനിര്‍ത്തുവാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്.

ഏകദേശം ഒന്നര വർഷം മുന്‍പേകുഞ്ഞിന്‍റെ ലിവർ ട്രാൻസ്‌പ്ലാന്റ്  40 ലക്ഷം രൂപ ചിലവാക്കി നടത്തിയിരുന്നു, അതിനു തുടർച്ചയായി വയറിൽ രക്ത കുമിളകൾ വരികയും കുഞ്ഞിന് ശ്വാസ തടസ്സം ഉണ്ടാവുന്നതുമാണ് ഇപ്പോഴുള്ള പ്രശ്നം. 
ഡ്രൈവിങ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ കൂലികൊണ്ട് ചികിത്സ തുടരാൻ പറ്റാത്ത സ്ഥിതിയാണ് കുടുംബത്തിനുള്ളത്.

ചെന്നൈ റെലാ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി അന്‍പത് ലക്ഷത്തോളം രൂപ ആവശ്യമാണ്‌. ഈ തുക കണ്ടെത്തിയാല്‍ മാത്രമേ കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. അതിനായി ഓരോരുത്തരും കഴിവിന്റെ പരമാവധി സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Google PAY / Phone PAY & UPI : 7592991667 (KIRAN TS)
9446391345 (ANUPRIYA)

Account Number : 923010029117133
IFSC : UTIB0001095
Bank Name : AXIS BANK
Branch : VADAKARA

Mobile : +917592991667
ഗൂഗിൾ പേ / ഫോൺ 
പേ തുടങ്ങിയ ആപ്പുകൾ വഴി സഹായം ചെയ്യാൻ ഉദ്ധ്യേശിക്കുന്നവർ ഈ ബട്ടൺ ക്ലിക്ക് ചെയ്യുക 👇👇👇.. 


ഈ വാർത്തയിലെ വസ്തുത ഞങ്ങൾ നേരിട്ട് അന്വേഷിച്ചതും ഉറപ്പ് വരുത്തിയതുമാണ്.

First Published on : 18 July 2023 | 
Updated on : 28 July 2023  | Verified by Malayoram News ✅MALAYORAM NEWS is licensed under CC BY 4.0