ഇരുചക്രവാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി ചെറിയ കുട്ടികളെപ്പോലും പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ നിലവിലുള്ള വ്യവസ്ഥകളിൽ ഭേദഗതി വരുത്തി പത്തു വയസ്സുവരെയുള്ള കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ നേതാവ് എളമരം കരീം എംപി അയച്ച കത്തിന് മറുപടിയായാണ് മന്ത്രി കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്
കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ചെറിയ കുട്ടികൾ പോലും ഹെൽമറ്റ് ധരിച്ച് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നത് നിയമ ലംഘനമാകുകയും അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ സംവിധാനം പ്രതികൂലമായി ബാധിക്കുന്നത്. ഇത് കേരളത്തിലുൾപ്പെടെ ഒട്ടേറെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കി. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്ത് കുട്ടികൾക്ക് യാത്ര ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകേണ്ടത്.
എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. ഒരു വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി നിർണ്ണയിക്കുന്നത് ലഭ്യമായ സൗകര്യങ്ങൾ, അത് വഹിക്കാൻ കഴിയുന്ന പരമാവധി ഭാരം, വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്നത്. രണ്ട് പേർക്ക് യാത്ര ചെയ്യാം. ലോകത്തെവിടെയും ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. അതിനാല് നിലവിലെ നിയമം ഭേദഗതി ചെയ്യാനോ കുട്ടികളെ മൂന്നാം യാത്രക്കാരായി അനുവദിക്കാനോ കഴിയില്ലെന്നും കേന്ദ്രമന്ത്രി കത്തില് വ്യക്തമാക്കി.
Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News