ചലച്ചിത്ര താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. #KollamSudhi

തൃശൂർ : ചലച്ചിത്ര താരവും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.  തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലം പനമ്പികുന്നിലാണ് അപകടം.  വടകരയിൽ നിന്നുള്ള പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. ഇവർ 
 സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
  നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.  പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. കട്ടപ്പനയിലെ റിതിക് റോഷൻ, കുട്ടനാടനിലെ മാർപാപ്പ, തെറ്റ് റപ്പായി, വാകത്തിരിവ്, ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കേശു ഈ ദിമിന നാഥൻ, എസ്കേപ്പ്, സ്വർഗത്തിലി കാട്ടുരുമ്പ് തുടങ്ങിയവ.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News


MALAYORAM NEWS is licensed under CC BY 4.0