ബിരിയാണിയിൽ പുഴു, ആലക്കോട് ചാണോക്കുണ്ടിലെ ഹോട്ടൽ അടപ്പിച്ച് ഫുഡ് സേഫ്റ്റി വകുപ്പ്.. #FoodSafety

ആലക്കോട് : ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ ആലക്കോട് റോഡിൽ ചാണോക്കുണ്ടിൽ പ്രവർത്തിച്ചു വന്ന സന്തോഷ് ഹോട്ടൽ അടപ്പിച്ചു. വിതരണം ചെയ്ത ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്നാണ് ഹോട്ടലിന് പൂട്ട് വീണത്.
ഹോട്ടൽ പ്രവർത്തിച്ചത് മതിയായ ലൈസൻസോടെ അല്ലെന്നും കണ്ടെത്തി. തുടർന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. ഹോട്ടൽ നിയമവിരുദ്ധമായി പ്രവർത്തിപ്പിച്ചതിന് ഉൾപ്പടെ ഉടമയ്‌ക്കെതിരെ നടപടിയെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0