അമ്മയെ കാത്തു നിൽക്കാതെ അട്ടപ്പാടിയിലെ കുട്ടിയാന ചരിഞ്ഞു. #BabyElephant

അട്ടപ്പാടി പാലൂരിൽ അമ്മയെ കാത്തുനിന്ന കുട്ടിയാന ചരിഞ്ഞു.  ബൊമ്മിയമ്പാടിയിലെ വനംവകുപ്പ് ക്യാമ്പിലായിരുന്നു കുട്ടിയാന താമസിച്ചിരുന്നത്.
കഴിഞ്ഞ 15ന് ആണ് കൂട്ടത്തിൽ നിന്ന് തെറ്റി കുട്ടിയാന പാലൂരിലെ ജനവാസമേഖലയിലെത്തിയത്.  മണിക്കൂറുകൾക്ക് ശേഷം തള്ളയാന കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി.  എന്നാൽ അടുത്ത ദിവസം തന്നെ കുട്ടിയാന വീണ്ടും ജനവാസ മേഖലയിൽ എത്തി.  രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനയെ കണ്ടത്.  നഷ്ടപ്പെട്ട കുട്ടിയാന സ്വകാര്യ തോട്ടത്തിലെ കിടങ്ങിനോട് ചേർന്ന് നിസ്സഹായാവസ്ഥയിൽ നിൽക്കുകയായിരുന്നു.  തുടർന്ന് വനംവകുപ്പ് വെള്ളവും ഭക്ഷണവും നൽകി.

  അമ്മയാന രാത്രി കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയാനയുടെ അടുത്ത് വന്നെങ്കിലും കൊണ്ടുപോകാതെ കൊണ്ടുപോകാതെ കാട്ടിലേക്ക് മടങ്ങി.  ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലാണ് സാധാരണയായി ആനകൾ കൂട്ടത്തോടൊപ്പം ചേർക്കാതിരിക്കുന്നത്,  എന്നാൽ കുട്ടിയാനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മൃഗഡോക്ടർ സ്ഥിരീകരിച്ചു.  മറ്റ് വഴികളില്ലെങ്കിൽ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം.
MALAYORAM NEWS is licensed under CC BY 4.0