ഡോ. റാം മനോഹർ (75), ഭാര്യ ഡോ. ശോഭാ മനോഹർ (65) ആണ് മരിച്ചത്.
മരുന്ന് അമിതമായി കഴിച്ചതാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
നിത്യരോഗികളാണെന്നും അതിനാൽ മകൾക്കും മരുമകനും ഭാരമാകാൻ കഴിയില്ലെന്നും ഡോക്ടർ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
കോഴിക്കോട് സ്വദേശികളായ ഇവർ വർഷങ്ങളായി തൃശ്ശൂരിൽ ജോലി ചെയ്തുവരികയായിരുന്നു. ആറുമാസം മുമ്പാണ് ഇരുവരും വീണ്ടും കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ താമസം തുടങ്ങിയത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
ഒരുനിമിഷം ശ്രദ്ധിക്കുക :
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക സമ്മർദ്ധങ്ങളിലോ ആത്മഹത്യാ തോന്നാലുകളോ നിങ്ങളെ അലട്ടുന്നുവെങ്കിൽ താങ്കളെ സഹായിക്കുവാൻ വിദഗ്ധർ മുഴുവൻ സമയവും കാത്തിരിക്കുന്നു.. ഈ നമ്പറിൽ വിളിക്കുക : 1056
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.