ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ.
യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തില്‍ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയില്‍വേ പരിഷ്‍കരിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രമാണ് ചാർട്ട് തയ്യാറാക്കിയിരുന്നത്. ഇനി മുതല്‍ 10 മണിക്കൂർ മുൻപേ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ആയോ എന്ന് അറിയാൻ സാധിക്കും.
രാവിലെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി എട്ട് മണിക്ക് തന്നെ തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 മുതല്‍ രാത്രി 11:59 വരെയും, അർദ്ധരാത്രി 12:00 മുതല്‍ പുലർച്ചെ അഞ്ച് വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപ് തയ്യാറാക്കും. അനിശ്ചിതത്വം കുറയ്ക്കുന്നതിനും യാത്രക്കാർ കൂടുതല്‍ സുഗമമായി യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു. ഇതാദ്യമായിട്ടാണ് റെയില്‍വേ ബോർഡ് ചാർട്ട് തയ്യാറാക്കല്‍ ഷെഡ്യൂള്‍ പുതുക്കിയത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.