യുവ ഡോക്റ്ററെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. #DoctorKilled

കൊട്ടാരക്കര : സേവനത്തിനിടെ യുവ ഡോക്റ്ററെ കുത്തി കൊലപ്പെടുത്തിയ അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു.  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണമാണ് സസ്പെൻഷൻ നടത്തിയത്.  നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ് ജി.സന്ദീപ്.  കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

  വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്‌കൂളായ യുപിഎസ് വിലങ്ങരയിൽ നിന്ന് പ്രിസർവീസ് അധ്യാപകനായി തസ്‌തിക നഷ്‌ടപ്പെട്ടതിനെ തുടർന്ന് 2021 ഡിസംബർ 14 മുതൽ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്‌കൂളായ യുപിഎസ് നെടുമ്പനയിലെ പ്രധാന അധ്യാപക ഒഴിവിൽ ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.  .

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കൊല്ലപ്പെട്ട സംഭവം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
  ഇതൊരു പൈശാചിക സംഭവമാണെന്നും പ്രതികൾക്കെതിരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.  ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും ഇതിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.  സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.