യുവതിയെ വെട്ടിക്കൊന്ന് യുവാവ്, കാരണം കേട്ട് അമ്പരന്ന് പോലീസ്, സംഭവമറിഞ്ഞ് ഞെട്ടി കാഞ്ഞങ്ങാട്.. #KanhangadMurder

കാഞ്ഞങ്ങാട് : നഗരമധ്യത്തിലെ ലോഡ്ജിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി.  പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.  ഉദുമ ബാര മുക്കുന്നോത്തുകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.ബി.ദേവിക(34)യാണ് കൊല്ലപ്പെട്ടത്.  പ്രതി ബോവിക്കാനം അമ്മൻകോട് സതീഷ് ഭാസ്കർ (സബീഷ്-34) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.  വൈകിട്ടോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.  

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 15 ദിവസമായി സതീഷ് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു.  ഇന്നലെ രാവിലെ 11 മണിയോടെയാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്.

  ഇരുവരും അടുപ്പത്തിലായിരുന്നു.  തന്റെ കുടുംബജീവിതത്തിൽ ഇടപെട്ടതിനാലാണ് ദേവികയെ കൊലപ്പെടുത്തിയതെന്ന് സതീഷ് പറയുന്നു.  ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.  പിന്നീട് ഇരുവരും വിവാഹിതരായെങ്കിലും ബന്ധം തുടർന്നു.  ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മുറിയിലെത്തി പരിശോധന നടത്തി.  ഫോറൻസിക് വിദഗ്ധർ എത്തിയ ശേഷമാണ് മുറി തുറന്നത്.  പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
MALAYORAM NEWS is licensed under CC BY 4.0