#GHS_THADIKKADAVU : സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

തടിക്കടവ് : തടിക്കടവ് ഗവ.ഹൈസ്കൂളിൽ നിന്ന് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ തോമസ് വക്കത്താനം ഉദ്ഘാടനം ചെയ്തു.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ആൻസി സണ്ണി അധ്യക്ഷയായിരുന്നു. കെ സി രമണി, എ എസ് ബിജു , ബേബി തറപ്പേൽ, റോബിൻ ജോസ്, കെ ഉമൈമത്ത്, വി എം ആദിത്യൻ , വി എസ് മരിയ  എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ വിൻസൻ്റ് രാജു സ്വാഗതവും സ്കൗട്ട് മാസ്റ്റർ എൻ ബിജുമോൻ നന്ദിയും പറഞ്ഞു.
മരിയ വി എസ്, അനുനന്ദ ബാലകൃഷ്ണൻ  പി ബി, അർച്ചന എം,  എയ്ഞ്ചൽ ആൻ ബേബി,  അനാമിക പി പി, സൽന എം, ആദിത്യൻ വി എം,  ഡെൽവിൻ തോമസ്,  ഫെബിൻ എം അനിൽ, സഞ്ജയ്കൃഷ്ണ സി ജെ, സിദ്ധാർത്ഥ് ഷാജി, അശ്വന്ത് കെ, ഗൗതം എൻ കെ,  അനോഷ് പി ബി,  ശ്രീദർശ് കെ,  അബിൻ ജോസഫ്, റോസ്മേരി ആൻറണി എന്നീ വിദ്യാർത്ഥികളെയാണ് സ്ക്കൂളിൽ നിന്നും രാജ്യപുരസ്ക്കാർ അവാർഡിന് തിരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0