ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 ഫെബ്രുവരി 2023 | #News_Headlines

● തുര്‍ക്കിയെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 

● മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിച്ചു. ഏഴ് മണിക്ക് ആരംഭിച്ച പോളിങ് 3.00 മണി പിന്നിട്ടപ്പോള്‍ മേഘാലയില്‍ 63.91 ശതമാനം പോളിങ്ങും നാഗാലാന്‍ഡില്‍ 75.49 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും 59 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

● സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച്‌ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

● ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസ്സി.