#STARCARE_KOZHIKODE : ജന മനസ്സുകളിലെ അംഗീകാരത്തോടൊപ്പം ഗുണമേന്മയ്ക്കും സുരക്ഷയ്ക്കും ഉള്ള ദേശീയ അംഗീകാരവും നേടി കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ..

കോഴിക്കോട് :  ആതുരശുശ്രൂഷാരംഗത്തെ ഗുണമേന്മയ്ക്കും സുരക്ഷയ്ക്കുമുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന അംഗീകാരമായ NABH അക്രഡിറ്റേഷൻ സ്വന്തമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ കോഴിക്കോട്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ആണ് NABH അക്രഡിറ്റേഷൻ ആശുപത്രികളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ നൽകുന്നത്. ഈ അംഗീകാരത്തോടെ രാജ്യത്തെ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്ന ആശുപത്രികളുടെ പട്ടികയിലേക്ക് സ്റ്റാർകെയറും സ്ഥാനം പിടിക്കുകയാണ്. NABH അക്രഡിറ്റേഷന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ രോഗികൾ ആണ്.
NABH അക്രഡിറ്റേഷൻ നേടിയ ആശുപത്രികളിൽ രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും സുരക്ഷയും ഉറപ്പ് വരുന്നതോടൊപ്പം യോഗ്യതയുള്ള മെഡിക്കൽ സ്റ്റാഫിന്റെ സേവനവും നൽകപ്പെടുന്നു. അതോടൊപ്പം രോഗികളുടെ എല്ലാ അവകാശങ്ങളും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ദേശീയാംഗീകാരത്തിലൂടെ സ്റ്റാർകെയറിന്റെ കഡിൽസ് പ്രസവ വിഭാഗം, ഹൈ-റിസ്ക് പ്രെഗ്നൻസി കെയർ, വാസ്കുലാർ സർജറി, ഇ.എൻ.ടി, ബോണ്ട് - ഓർത്തോപീഡിക്സ് & സ്പൈൻ സർജറി, ലേസർ & ലാപ്പറോസ്കോപ്പിക് സർജറി വിഭാഗം, പ്രോക്‌ടോളജി വിഭാഗം, പീഡിയാട്രിക് സർജറി വിഭാഗം എന്നിവയുടെ സേവനം പൊതുജനങ്ങൾക്ക് കൂടുതൽ മികവോടെ ലഭ്യമാകുമെന്ന്  ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറയക്കാട്ട്, സി.ഇ.ഒ സത്യ, ക്വാളിറ്റി വിഭാഗം തലവൻ പ്രവീൺ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
MALAYORAM NEWS is licensed under CC BY 4.0