ഇന്നത്തെ പ്രധാന വാർത്തകൾ | #09_February_2023 | #News-Highlights

● തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 12000 കടന്നു. 8500 പേരുടെ മരണം ഔദ്യോദികമായി പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ എണ്ണം 10000 കടന്നു. ആയിരത്തോളം കെട്ടിടങ്ങള്‍ നിലംപൊത്തി.

● കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

● മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കംപോണന്റ് ഇനത്തില്‍ 6157 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.

● റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ വീണ്ടും വർധിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാൻ എന്നപേരിൽ 25 ബേസിസ് പോയിന്റാണ് (0.25  ശതമാനം) കൂട്ടിയത്.

● ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസിൽ കേരളം ഒരു സ്വർണം തുഴഞ്ഞുനേടി. പെൺകുട്ടികളുടെ തുഴച്ചിൽ ക്വഡ്രാപ്പിൾ സ്‌കൾ ഇനത്തിൽ എ എം ആവണി, വി പി അശ്വനി കുമാരൻ, ആൻസ്‌ മരിയ മാത്യു, അമല പ്രസാദ്‌ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാമതെത്തി. ഗെയിംസിൽ കേരളത്തിന്റെ നാലാമത്തെ സ്വർണമാണിത്‌. ഇതടക്കം 12 മെഡലുമായി കേരളം പതിമൂന്നാം സ്ഥാനത്താണ്‌.