ഇന്നത്തെ പ്രധാന വാർത്തകൾ | #News_Highlights | 11 February 2023

● തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 കടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച രക്ഷിച്ചു.

● സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് ഡ്രസ് കോഡുമായി ഹരിയാന സര്‍ക്കാര്‍. ഡോക്ടര്‍മാരെയും രോഗികളെയും വേര്‍തിരിച്ചറിയാന്‍ പ്രയാസമായതിനാലാണ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പറഞ്ഞു.

● തലസ്ഥാന നഗരത്തില്‍ വന്‍ തീപിടുത്തം. വഴുതക്കാട് എം പി അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എന്ന ഫിഷ് ടാങ്ക് ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്.

● ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു.
MALAYORAM NEWS is licensed under CC BY 4.0